Latest NewsKeralaIndia

നാർക്കോട്ടിക് കേസിൽ 65% ഹിന്ദു-ക്രിസ്ത്യൻ വിഭാഗമെന്ന വാദം, ഈ കേസുകളുടെ ഇനംതിരിച്ചുള്ള വിവരം പുറത്തുവിടാൻ തന്റേടം ഉണ്ടോ?

ക്രിമിനൽ കേസിന്റെ എണ്ണം മതത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു പറയുന്ന തറ പരിപാടി അല്ല വേണ്ടത്.

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരെ വെല്ലുവിളിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിൽ നാർകോട്ടിക് കേസുകളിൽ ഉൾപ്പെടുന്നതിൽ 65 ശതമാനം ആൾക്കാരും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ വിദേശത്ത് നിന്ന് കോടിക്കണക്കിനു രൂപയുടെ ഹെറോയിൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയൊക്കെ കടത്തി കൊണ്ട് വന്നതിനുള്ള കേസുകളുടേയും ഒരു പൊതി കഞ്ചാവ് വിറ്റതിന് രജിസ്റ്റർ ചെയ്ത കേസുകളുടെയും വ്യത്യാസം മനസിലാക്കണമെന്നും സന്ദീപ് പറഞ്ഞു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിൽ നാർകോട്ടിക് കേസുകളിൽ ഉൾപ്പെടുന്നതിൽ 65 ശതമാനം ആൾക്കാരും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ട് നാർകോട്ടിക് ജിഹാദ് ഇല്ലെന്നും അദ്ദേഹം ന്യായീകരണം ചമച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒറ്റ ചോദ്യം. ഈ കേസുകളുടെ ഇനം തിരിച്ചുള്ള വിവരം പുറത്തു വിടാൻ തന്റേടം ഉണ്ടോ?

വിദേശത്ത് നിന്ന് ഹെറോയിൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയൊക്കെ കടത്തി കൊണ്ട് വന്നതിനുള്ള കേസുകളുടേയും ഒരു പൊതി കഞ്ചാവ് വിറ്റതിന് രജിസ്റ്റർ ചെയ്ത കേസുകളുടെയും വിവരങ്ങൾ പുറത്തു വിടണം. അപ്പോൾ മനസിലാകും നാർകോട്ടിക് ജിഹാദും സാധാരണ നാർകോട്ടിക് കേസും തമ്മിലുള്ള വ്യത്യാസം. അല്ലാതെ ക്രിമിനൽ കേസിന്റെ എണ്ണം മതത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു പറയുന്ന തറ പരിപാടി അല്ല വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button