കോട്ടയം : പാലാ ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
‘മതം മാറുന്നവര്‍ എല്ലാവരും സബ് രജിസ്റ്റാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടാണോ മതം മാറുന്നത്? മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല. പാലാ രൂപതാ ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. നാര്‍ക്കോട്ടിക്ക്, ലൗ ജിഹാദിലും പെടാന്‍ പാടില്ലെന്നാണ്. മാതാവിന്റെ പെരുന്നാള്‍ ദിവസമാണ് അത് പറഞ്ഞത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ല. മക്കളോട് നല്ലതു പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അതാണ് പാലാ ബിഷപ്പ് ചെയ്തത്’-പി സി പറഞ്ഞു.
Read Also : ലോകകപ്പിൽ നിന്നും വിലക്കില്ല: അഫ്ഗാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീമിന് ഐസിസി അനുമതി
മയക്കുമരുന്ന് കേസുകള്‍ ഏറ്റവും കൂടുതൽ കാശ്മീര്‍ കഴിഞ്ഞാല്‍ കേരളത്തിലാണ് ഉള്ളത്.
ഇതിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരാണ്. എന്നാല്‍, അത് വാങ്ങുന്നത് കൂടുതല്‍ അവരാണെന്നും പി സി പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്ന ജിഹാദിന്റെ ഇരയാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments