കര്‍ണാടക: താഴ്ന്ന ജാതിയിലെ കുട്ടി അമ്പലത്തില്‍ കയറിയതിന് പിഴ ചുമത്തി ഉയര്‍ന്ന ജാതിക്കാര്‍. അമ്പലത്തില്‍ കയറിയ കുട്ടിയുടെ കുടുംബത്തിന് 25000 രൂപയാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ സെപ്റ്റംബര്‍ നാലിനാണ് സംഭവം. കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയതായിരുന്നു കുടുംബം. ചന്നദാസാര്‍ സമുദായത്തില്‍ പെട്ടവരാണ് കുടുംബം. കുടുംബം പ്രാര്‍ത്ഥിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു.
ക്ഷേത്രം ശുചീകരിക്കാനായി ഹോമം നടത്താനാണ് ഉയര്‍ന്ന ജാതിക്കാര്‍ കുട്ടിയുടെ കുടുംബത്തോട് പിഴ ആവശ്യപ്പെട്ടത്. ചന്നദാസാര്‍ സമുദായക്കാര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
Post Your Comments