Latest NewsKeralaNews

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടതുമുന്നണി : സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സെപ്തംബര്‍ 27 ന് വിവിധ കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്ത
ഭാരത് ബന്ദിന് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍. ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read Also : സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിന് തന്നെ : 9 പ്രധാന തീരുമാനങ്ങള്‍ എടുത്ത് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ്

ഹര്‍ത്താലിന്റെ ആവശ്യം ന്യായമാണെന്ന് വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുരിതത്തിലാക്കി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഹര്‍ത്താലിലൂടെ ചെയ്യുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ കര്‍ഷക സമരത്തിന് ഇടതുമുന്നണി ഐക്യദാര്‍ഢ്യം നല്‍കുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ നടത്തും. കര്‍ഷകരുടെ ആവശ്യം ന്യായമാണ്, അതിനെ പിന്തുണക്കേണ്ടതുണ്ട്. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല’ -വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button