ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി സെക്ടറിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈനികര്‍ പരാജയപ്പെടുത്തിയത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് മൂന്ന് ഭീകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് അഞ്ച് എ.കെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തു.
Read Also : ‘സ്വഭാവ ദൂഷ്യം’: വേണു ബാലകൃഷ്ണനെ പുറത്താക്കിയത് സ്ഥിരീകരിച്ച് മാതൃഭൂമി
ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. അതേസമയം ബന്ദിപ്പോരയില്‍ സുരക്ഷസേന നടത്തിയ തെരച്ചിലില്‍ നാല് ലക്ഷകര്‍ ഭീകരരെ പിടികൂടി. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി.
Post Your Comments