ദുബായ്: യുഎഇയിൽ മാസ്‌ക് ധരിക്കുന്നതിന് കഴിഞ്ഞ ദിവസം ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റിയാണ് മാസ്‌ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
Read Also: ‘ആരാണിത്? ഇയാൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു?’: യോഗി ആദിത്യനാഥിനെതിരെ യുഎഇ രാജകുമാരി
മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ആളുകൾ 2 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ യുഎഇയിൽ താമസിക്കുന്നവർ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ അവരുടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് നിർബന്ധല്ല.
നീന്തൽക്കുളത്തിൽ പോകുന്നവർക്കും ബീച്ചിൽ പോകുന്നവർക്കും മാസ്‌ക് നിർബന്ധമല്ല. സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും മെഡിക്കൽ സെന്ററുകളിലും തനിച്ചാണെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ല. മേൽപ്പറഞ്ഞ സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്‌ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാസ്‌ക് നിർബന്ധമായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ചുമത്തും. 3000 ദിർഹമാണ് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്നും പിഴയായി ഈടാക്കുക.
മാസ്‌ക് നിർബന്ധമല്ലാത്ത സ്ഥലങ്ങളിൽ 2 മീറ്റർ സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്നും 3000 ദിർഹം പിഴ ഈടാക്കും.
Post Your Comments