ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു: ഈഡി അന്വേഷണത്തിനെതിരെ ബിനീഷ്

ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം

ബെംഗളൂരു: അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണെന്നും ലാഭ വിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇക്കാര്യം ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍റെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു. കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചനയാണ് പിന്നിലെന്നും ബിനീഷ് ആരോപിച്ചു.

ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ബിനീഷ് പറഞ്ഞു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ലെന്നും ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചതെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞു. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button