Latest NewsNewsInternational

ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്‌ട്രേലിയ

മെൽബൺ : ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ. വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് അതിർത്തികൾ തുറക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ ചൂണ്ടിക്കാട്ടി. വാക്‌സിൻ പാസ്പോർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ഹോട്ടൽ ക്വാറന്റൈൻ രഹിത യാത്രകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ടൂറിസ്റ്റ് വിസകൾ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ 

അതിർത്തി തുറക്കാനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ക്രിസ്മസിനെങ്കിലും വിദേശ യാത്ര ആരംഭിക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതെല്ലാം രാജ്യങ്ങളിലേക്ക് യാത്ര ഉടൻ സാധ്യമാകുമെന്നത് ഇപ്പോൾ വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയക്കാർക്ക് വിദേശ യാത്ര പുനരാരംഭിക്കുന്നതിനായി കൂടുതൽ പേർ വാക്‌സിനേഷനായി മുന്നോട്ട് വരണമെന്നും ഡാൻ ടെഹാൻ പറഞ്ഞു.

രാജ്യത്ത് 16 വയസിന് മേൽ പ്രായമുള്ള 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതോടെ വിദേശ യാത്രകൾ അനുവദിക്കുമെന്നാണ് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള ദേശീയ പ്ലാൻ പറയുന്നത്. ഇതിന് പുറമെ TGA അംഗീകരിച്ചിട്ടുള്ള വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button