Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 57 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 57 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കെഎസ്ആര്‍ടിസി ബസുകളിലെ മത്സ്യവില്‍പ്പന, പദ്ധതി അവസാനഘട്ടത്തില്‍: വിശദാംശങ്ങള്‍ പങ്കുവെച്ച് മന്ത്രി ആന്റണി രാജു

5,46,792 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,35,783 പേർ രോഗമുക്തി നേടി. 8,684 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,325 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 279 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 41,288,515 കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്തത്. 51,621 ആർ.ടി പി.സി.ആർ പരിശോധനകളാണ് ഇന്ന് സൗദിയിൽ നടന്നത്.

Read Also: ട്രെയിൻ യാത്രക്കിടെയുള്ള പരിചയം പ്രണയമായി: 21കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button