കാളികാവ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറില്‍ സ്‌കൂള്‍ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികൾ. സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര ലക്ഷത്തോളമാകും. ഈ വര്‍ഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒരുദിവസംപോലും വിദ്യാലയങ്ങളില്‍ ക്ലാസ് നടന്നിട്ടില്ല. അതിനാല്‍ രണ്ട് ക്ലാസുകളിലുമായെത്തുന്നവര്‍ നവാഗതരുടെ പട്ടികയില്‍പ്പെടും.
Also Read: നീറ്റ് പരീക്ഷ: പിന്നാമ്പുറത്ത് നടക്കുന്നത് ഭയാനകമായ അഴിമതിയെന്ന് സി.ബി.ഐ
രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതുവിദ്യാലങ്ങളില്‍ എത്തുന്നൂവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വര്‍ഷം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ആകെ 34,10,167 വിദ്യാര്‍ത്ഥികളാണുള്ളത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയ വര്‍ധനയാണിത്.
പൊതുവിദ്യാലയങ്ങളില്‍ പ്രവേശനംനേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനംചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷത്തിന് ശേഷമാണിത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിനാണ് ഇതിനുള്ള ചുമതല. 2018-19 മുതലാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കാണിക്കുന്ന ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങിയത്.
Post Your Comments