Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 318 പുതിയ കോവിഡ് കേസുകൾ. 399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: യുഎഇയിൽ ചില സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല; സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശം

733,643 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,25,634 പേർ രോഗമുക്തി നേടി. 2080 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,929 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 318,605 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: മീൻ വേണമെങ്കിൽ സെക്‌സിന് സമ്മതിക്കണം, പട്ടിണി കിടക്കാതിരിക്കാൻ വഴങ്ങിക്കൊടുത്ത് സ്ത്രീകൾ: ഇനി നടക്കില്ലെന്ന് പ്രഖ്യാപനം

shortlink

Related Articles

Post Your Comments

Related Articles


Back to top button