പാല്‍ ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പോലെ അമിതമായാല്‍ എന്തും പ്രശ്‌നമാകും എന്നും അറിഞ്ഞിരിക്കണം. പാല്‍ ഒത്തിരി ഇഷ്ടമുള്ളവര്‍ ധാരാളമുണ്ടാകും. എന്നാല്‍ പാല്‍ അധികം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
➤ ദിവസവും കഴിക്കുന്ന പാലിന്റെ അളവ് അമിതമായാല്‍ അത് എല്ലിനെ ബലപ്പെടുത്തുകയില്ലെന്ന് മാത്രമല്ല, എല്ലില്‍ പൊട്ടല്‍ സംഭവിക്കാനും ഇടയാക്കുമെന്നാണ് പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
➤ ദിവസവും ഒരു ഗ്ലാസ് പാല്‍ എന്നതാണ് മിതമായ അളവെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് പരമാവധി രണ്ട് ഗ്ലാസ് വരെയാകാം.
➤ ഇതില്‍ക്കൂടുതലായാല്‍ അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഇവരും സൂചിപ്പിക്കുന്നത്. അതേസമയം ഈ ആരോഗ്യപ്രശ്നങ്ങളെ ഭയന്ന് ഡയറ്റില്‍ നിന്ന് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതും നന്നല്ല.
➤ പോഷകളുടെ സമ്പന്നമായ കലവറ തന്നെയാണ് പാല്‍. കാത്സ്യം, വിറ്റാമിന്‍ ബി-12, വിറ്റാമിന്‍- ഡി, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് അവശ്യം വേണ്ടവ തന്നെയാണ്.
Post Your Comments