UAELatest NewsNewsInternationalGulf

എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പദ്ധതിയുടെ ഭാഗമായി അടുത്ത 20 വർഷത്തേക്കുള്ള ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരി ഇട്ട് നൽകണം’: യുവാവിനോട് കോടതി

പുതിയ പ്രഖ്യാപനത്തിലൂടെ ഉപഭോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർധിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എമിറേറ്റികൾക്ക് താമസിക്കാൻ പര്യാപ്തമായ ഭൂമി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ പാർപ്പിടം എല്ലാവരുടെയും അവകാശമാണ്. യുഎഇയിലെ ജനങ്ങളുടെ മാന്യമായ ജീവിതത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം:മാതൃഭൂമിയോടും ഹഷ്മിയോടും വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button