Latest NewsKeralaNews

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയിൽ കേരളത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

Read Also: പ്രവാസികൾക്ക് കൊമേഷ്യൽ വിസിറ്റ് വിസകളിൽ നിന്നും വർക്ക് വിസകളിലേക്ക് മാറാൻ അനുമതി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ‘ലൈസൻസും രജിസ്‌ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈൽ ലാബുകൾ, കുറ്റക്കാർക്കെതിരെ നടപടി, ബോധവത്ക്കരണം എന്നിവയിലെല്ലാം മികച്ച സൂചികയിലാണ് സംസ്ഥാനമുള്ളത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പരിശോധനയ്ക്കായി മൂന്ന് എൻ.എ.ബി.എൽ. അക്രഡിറ്റഡ് ലാബുകളാണുള്ളത്. ഇതുകൂടാതെ മൊബൈൽ പരിശോധനാ ലാബുകളുമുണ്ട്. ഗ്രാമങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്തുകളും സംഘടിപ്പിച്ച് വരുന്നതായും’ മന്ത്രി വ്യക്തമാക്കി.

Read Also: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല, കള്ളക്കളി അവസാനിപ്പിക്കണം: രമേശ്‌ ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button