UAELatest NewsNewsGulf

യുഎഇ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ രാജ്യാന്തര യാത്രയ്ക്ക് പ്രവാസികളുടെ ഒഴുക്ക്

അബുദാബി : ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദുബായ് എക്‌സ്‌പോ അടുത്തമാസം ഒന്നിന് തുടങ്ങുന്നതോടെ വരും മാസങ്ങളിലും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.

Read Also :  അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് സയ്ദ് സെൻട്രൽ ലൈബ്രറിയിൽ ആരംഭിച്ചു 

ദുബായ് വിസക്കാര്‍ ജിഡിആര്‍എഫ്എയും മറ്റ് എമിറേറ്റ് വീസക്കാര്‍ ഐസിഎ അനുമതിയും എടുക്കണം. ടിക്കറ്റ് എടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ തന്നെ സാധാരണ ഈ അനുമതി എടുക്കാറുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്തവര്‍ സ്വന്തം നിലയ്ക്ക് അനുമതി നേടണം. അംഗീകൃത ലാബില്‍നിന്ന് യാത്രയ്ക്കു 48 മണിക്കൂറിനകം ആര്‍ടി പിസിആര്‍ എടുക്കണം. നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രം യാത്ര ചെയ്യാം.

വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തി റാപ്പിഡ് പിസിആര്‍ ടെസ്റ്റ് എടുത്ത് കൊവിഡ് ഇല്ലെന്നു ഉറപ്പാക്കണം. റാപ്പിഡ് ടെസ്റ്റിനായി എയര്‍പോര്‍ട്ടിലെ പ്രസ്തുത കമ്പനിയുടെ വാട്‌സാപ്പില്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് അയച്ചാല്‍ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടപടി പൂര്‍ത്തിയാക്കിയാല്‍ ക്യുആര്‍ കോഡ് ലഭിക്കും. ഇതുകാണിച്ച് 2490 രൂപ അടച്ചാല്‍ സ്വാബ് എടുക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, കാഷ് എന്നീ മാര്‍ഗത്തില്‍ പണമടയ്ക്കാം. കുറഞ്ഞത് 30-60 മിനിറ്റിനകം ഫലം പ്രിന്റ് ചെയ്ത് തരും.

4 മണിക്കൂറിനകമുള്ള റാപ്പിഡ് ടെസ്റ്റ്, 48 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഉറപ്പാക്കി മാത്രമേ ചെക്ക് ഇന്‍ അനുവദിക്കൂ. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലേക്ക് ക്യൂആര്‍ കോഡ് സഹിതമുള്ള ഐസിഎ അനുമതി, ഗ്രീന്‍ ടിക് (പച്ച നിറത്തിലുള്ള അടയാളം) എന്നിവ ഉണ്ടോ എന്നും പരിശോധിക്കും. ആവശ്യമായ രേഖകള്‍ ശരിയാണെങ്കില്‍ ബോര്‍ഡിങ് പാസ് ലഭിക്കും.

യുഎഇ വിമാനത്താവളത്തില്‍ എത്തിയാല്‍ ആദ്യം ആര്‍ടിപിസിആര്‍ എടുക്കണം. നാട്ടില്‍നിന്ന് എടുത്ത ആര്‍ടിപിസിആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനാ ഫലം ഇവിടെ ശേഖരിക്കും. തുടര്‍ന്ന് എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്ത ശേഷം പിസിആര്‍ ടെസ്റ്റ് എടുത്താല്‍ നടപടി പൂര്‍ത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button