Latest NewsIndiaNewsCrime

‘ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരി ഇട്ട് നൽകണം’: യുവാവിനോട് കോടതി

ബീഹാർ: വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളിൽ പലരും ആശങ്കാകുലരാണ്. സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത നടപടിയുമായി കോടതി. ബീഹാറിലെ മധുബാനി ജില്ലയിലെ ജെഞ്ചാർപൂരിലെ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് യുവാവിന് വ്യത്യസ്ത ശിക്ഷ നൽകി പ്രാദേശിക കോടതി. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും മുഴുവൻ വസ്ത്രങ്ങളും യുവാവിനോട് അലക്കാൻ കോടതി ഉത്തരവിട്ടു. യുവാവിന് ജാമ്യം അനുവദിക്കവേയാണ് കോടതി വ്യത്യസ്തമായ ശിക്ഷ മുന്നോട്ട് വെച്ചത്.

സ്ത്രീയെ അപമാനിച്ച കേസിൽ ജാമ്യം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ വ്യത്യസ്തമായ ഉത്തരവ്. അടുത്ത ആറ് മാസത്തേക്ക് പ്രതി ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കണമെന്നും ഇതുവഴി ഇനിയൊരിക്കലും സ്ത്രീകളുടെ നേരെ ആക്രമണവുമായി തിരിയില്ലെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ വസ്തങ്ങൾ മുഴുവൻ കഴുകി, അലക്കി, ഇസ്തിരി ഇട്ട് ഓരോരുത്തർക്കും നൽകണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അവിനാഷ് കുമാറിന്റേതാണ് ഉത്തരവ്.

Also Read:മീൻ വേണമെങ്കിൽ സെക്‌സിന് സമ്മതിക്കണം, പട്ടിണി കിടക്കാതിരിക്കാൻ വഴങ്ങിക്കൊടുത്ത് സ്ത്രീകൾ: ഇനി നടക്കില്ലെന്ന് പ്രഖ്യാപനം

ഗ്രാമത്തിൽ ഏകദേശം 2000 സ്ത്രീകളാണുള്ളത്. ഇതിനർത്ഥം പ്രതി അടുത്ത 6 മാസത്തേക്ക് 2000 സ്ത്രീകളുടെ വസ്ത്രങ്ങൾ കഴുകേണ്ടതായി വരും. അതിനുശേഷം അയാൾ ഇസ്തിരിയിടുകയും തിരികെ നൽകുകയും വേണം. പ്രതിയായ ലാലൻ കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനായി ഗ്രാമത്തിലെ സർപ്പഞ്ചിനെയും ഗ്രാമസേവകനെയും ചുമതലപ്പെടുത്തി.

കുറ്റം ചെയ്ത ലാലൻ, കോടതി നൽകിയ ശിക്ഷ പാലിച്ചുവെന്നും സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി നൽകിയെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് സർപ്പഞ്ചിൽ നിന്നോ ഗ്രാമ സേവകനിൽ നിന്നോ ശേഖരിച്ച് ഹാജരാക്കേണ്ടതുണ്ട്. ജാമ്യാപേക്ഷയുടെ പകർപ്പും നിബന്ധനകളും സഹിതം സർപ്പിനും ഗ്രാമത്തലവനും കോടതി അയച്ചിട്ടുണ്ട്. ഏപ്രിൽ 19 -ന് ആണ് സ്ത്രീകളെ അപമാനിച്ച കേസിൽ ലാലനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button