ഭോപ്പാൽ: കോൺഗ്രസിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 15 മാസം നീണ്ടുനിന്ന ഭരണത്തിൽ മദ്ധ്യപ്രദേശിനെ കോൺഗ്രസ് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.’15 മാസം കമൽ നാഥ് ആയിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭരണകാലത്ത് വികസന പ്രവർത്തനങ്ങളും പദ്ധതികളും നിർത്തിവെച്ചു. കൂടാതെ കർഷകർക്ക് ആവശ്യമായ വെള്ളവും പണം എത്തിച്ചു നൽകുന്നതിൽ കോൺഗ്രസ് ഭരണം പരാജയപ്പെട്ടു.’
‘എന്നാൽ കൊറോണ പ്രതിസന്ധി നേരിടുന്ന ഘടത്തിലാണ് താൻ അധികാരത്തിലെത്തുന്നത്. ജനങ്ങളുടെ ആരോഗ്യ പരിപാലനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി’ മുഖ്യമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ബിജെപി സർക്കാർ അധികാരത്തിലെത്തുന്നത്.
‘വികസന പദ്ധതികളുടെ ഭാഗമായി 32 ജില്ലകളിൽ 103 അംഗനവാടികൾ സ്ഥാപിച്ചു. കൂടാതെ 52 ജില്ലകളിലായി 10,000 പോഷകാഹാര ഉദ്യാനങ്ങളും നിർമ്മിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലും കർഷകരുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരുടെ ഉന്നമനത്തിനായി ധാന്യങ്ങൾ ഉൾപ്പെടെ സർക്കാർ വിലയ്‌ക്കുവാങ്ങി കർഷകരെ സാമ്പത്തികമായി സഹായിച്ചു. ‘
പ്രധാനമന്ത്രിയുടെ ഫസൽ ഭീമ യോജനയുടെ ഭാഗമായി കർഷകർക്ക് 8,000 കോടിയുടെ സഹായം നൽകിയെന്നും സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടികാട്ടിയ മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പക്കൽ നിന്നും പ്രതിവർഷം 4,000 രൂപയും പ്രധാനമന്ത്രിയുടെ ക്ഷേമ നിധിയിൽ നിന്നും 6,000 രൂപയുമാണ് കർഷകർക്ക് പ്രതിവർഷം ലഭിച്ചത്.
Post Your Comments