Latest NewsCinemaNewsIndiaEntertainment

പെർഫോമൻസ് ഇഷ്ടപ്പെട്ടു, മത്സരാർത്ഥിയുടെ കവിളിൽ കടിച്ച് നടി: ഷംന കാസിമിനെതിരെ വിമർശനം

റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാർത്ഥിക്ക് ചുംബനം നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യൻസ്’ ഷോയിലെ വിധികർത്താവാണ് താരം. ഈ റിയാലിറ്റി ഷോയിൽ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാർത്ഥിയെ വിധികർത്താവായ ഷംന കവിളിൽ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാർഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഒരു റിയാലിറ്റി ഷോ വേദിയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമർശനം ഉയരുന്നത്.

ടെലിവിഷൻ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലർ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു കന്നഡ സിനിമ ഉൾപ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവിൽ ധാരണയായിട്ടുണ്ട്. കോവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈകുകയാണ്. അതിനിടെയാണ് ഷംന കാസിം ടിവി ഷോയിൽ വിധികർത്താവായി എത്തിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button