തേഞ്ഞിപ്പലം: മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയുമാണ് കേരളത്തിലെ ഇടതുപക്ഷമെന്ന് കെ മുരളീധരൻ. പുറത്ത് മതേതരത്വം പറയുകയും അകത്ത് സംഘ്പരിവാറിന് വളംവെച്ച് കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും കെ.മുരളീധരന് പറഞ്ഞു.
Also Read:കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി
ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് സി.പി.എം നിലപാട്. പൗരത്വ വിഷയത്തിലും ഇടതുപക്ഷ നിലപാട് ഇതുതന്നെയായിരുന്നു.
നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സി.പി.എം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘ്പരിവാറാണെന്നും മുരളീധരന് പറഞ്ഞു.
Post Your Comments