ദില്ലി: ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബര്‍ 24 ന് വൈറ്റ് ഹൗസിൽ നടക്കുന്നതിന്റെ ഭാഗമായി
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക് പോകും. ബൈഡന്‍ ഭരണകൂടം അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. താലിബാന്‍ വിഷയം തന്നെയായിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം. താലിബാന്‍ മന്ത്രി സഭയില്‍ സ്ത്രീകള്‍ക്കോ ന്യൂനപക്ഷത്തിനോ അംഗത്വമില്ലാത്തത് ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
Also Read: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ഫീഡര്‍ സര്‍വീസിനായി 1500 ഇ ഓട്ടോറിക്ഷകള്‍ വാങ്ങാനൊരുങ്ങുന്നു
പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാനിലെ യോഷിഹൈഡ് സുഗ എന്നിവരും യോഗത്തില്‍ പങ്കെടുക്കാനായി വൈറ്റ് ഹൗസിലെത്തും. ക്വാഡ് ഉച്ചകോടിക്ക് മുന്‍പായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കയിലെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് മുന്‍പായുള്ള അടിസ്ഥാന ചര്‍ച്ചകള്‍ക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്.
അതേസമയം വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വാഷിങ്ടണ്‍ ഡി.സിയില്‍ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും. ക്വാഡ് ഉച്ചകോടിക്ക് മുന്‍പായി സെപ്റ്റംബര്‍ 23 ന് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളായ ജപ്പാന്‍ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തും. ക്വാഡ് സഖ്യത്തിലെ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യ ഇതിനോടകം തന്നെ ടു പ്ലസ് ടു ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യത്തെ ടു-പ്ലസ് ടു ചര്‍ച്ച സെപ്റ്റംബര്‍ 11 ന് ആണ് ഡല്‍ഹിയില്‍ വെച്ചാണ് നടന്നത്.
Post Your Comments