മുംബൈ: ജാതകത്തിന്റെ പേരിൽ ഇനി കല്യാണങ്ങൾ മുടങ്ങില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം പുറത്ത്. ജാതക പ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്. തനിക്കെതിരെ ചുമത്തിയ ബലാത്സംഗ, വഞ്ചനാ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവിനാശ് മിത്ര എന്ന 32കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിശദീകരണം.
Also Read:ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി അവിനാശ് മിത്രയ്ക്കെതിരെ നല്‍കിയ പരാതിയിലായിരുന്നു യുവാവിനെതിരെ കേസ് എടുത്തത്. ഗ്രഹനില ചേരാത്തതുകൊണ്ടാണ് മിത്ര വിവാഹത്തില്‍നിന്നു പിന്‍മാറിയത് എന്നാണ് ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലായത്. പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ മിത്രയോട് ആവശ്യപ്പെട്ടപ്പോൾ പ്രായമായില്ലെന്നു പറഞ്ഞ് ഇയാള്‍ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്തത്. പിന്നീടും പലതവണ തന്നെ അവഗണിച്ചപ്പോള്‍ പൊലീസിനെ സമീപിച്ചു. പൊലീസ് വിളിപ്പിച്ചപ്പോള്‍ വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ച മിത്ര പിന്നീട് ഗ്രഹനിലയുടെ പേരു പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഇതോടെയാണ് കേസ് കോടതിയിൽ എത്തിയത്.
Post Your Comments