
മഹാരാഷ്ട്ര: മരിച്ചുപോയ അമ്മാവന്‍റെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16കാരിയെ ബലാത്സംഗം ചെയ്ത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
സംഭവത്തിൽ ആള്‍ദൈവത്തിനെ സഹായിച്ച പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നാര്‍പോളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
Also Read:ദുബായ് എക്സ്പോ 2020: ‘ഇത് നമ്മുടെ സമയം’, ഔദ്യോഗിക ഗാനം പുറത്തിറക്കി
കുറച്ചു നാളുകളായി പെണ്‍കുട്ടിയ്ക്ക് അതികഠിനമായ കഴുത്തുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് മരിച്ചുപോയ അമ്മാവന്‍റെ ബാധ കയറിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ശരീരത്തില്‍നിന്ന് അമ്മാവനെ ഒഴിപ്പിച്ചാല്‍ മാത്രമേ അസുഖം ഭേദമാകുവെന്നും ആള്‍ദൈവം കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
എന്നാൽ ആൾദൈവം പറഞ്ഞതിനെ തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ വനത്തിലെത്തിക്കുകയായിരുന്നു. തുടർന്നാണ് ആള്‍ദൈവം കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
Post Your Comments