Latest NewsCarsNewsAutomobile

മഹീന്ദ്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങുന്നു

ദില്ലി: ഉപഭോക്താക്കൾക്ക് വാഹനം വാടകയ്ക്കും പാട്ടത്തിനും കൊടുക്കുന്ന സംരംഭത്തിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് കടക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡ്സ്‌ റിപ്പോർട്ട് ചെയ്യുന്നു. ‘ക്വിക്ലിസ്’ എന്നാണ് ഈ സംരംഭത്തിന് മഹീന്ദ്ര നൽകിയിരിക്കുന്ന പേര്. നിലവിൽ എല്ലാ ബ്രാൻഡുകളിലുമുള്ള കാറുകൾ കമ്പനി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനമെന്നും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വാഹനം തിരഞ്ഞെടുക്കാം എന്നുമാണ് റിപ്പോർട്ടുകൾ.

കാർ വാങ്ങി ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പണം ചെലവാക്കി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാറുകൾ ഓടിക്കാൻ കഴിയും. അതാത് സമയത്ത് ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ‘വ്യായാമം’

കോർപ്പറേറ്റുകൾക്കും തങ്ങളുടെ ജീവനക്കാർക്ക് കാറുകൾ നൽകുന്നതിനും അവരുടെ ബിസിനസ് ഉപയോഗത്തിനും കൂടുതൽ പണം ചെലവാക്കാതെ വാഹനങ്ങൾ പാട്ടത്തിനും വാടകയ്ക്കും എടുക്കുന്നതിന് ഒരു നല്ല അവസരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാടകയ്ക്ക് വാഹനം എടുക്കുന്നവർ പ്രതിമാസ ഫീസാണ് നൽകേണ്ടത്. പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന കച്ചവടത്തിലേക്ക് തങ്ങൾ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button