Latest NewsKeralaNews

സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി:തുറന്നടിച്ച് കെ.സുധാകരന്‍

കണ്ണുര്‍: ടി.പി വധക്കേസ് പ്രതി കൊടി സുനിയെ സംരക്ഷിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പിണറായി സര്‍ക്കാര്‍ കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയിലുകളെ സുഖവാസ കേന്ദ്രമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്: ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നതെന്ന് എം ബി രാജേഷ്

പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടി സുനിയെന്നും കെ സുധാകരന്‍ തുറന്നടിച്ചു. കൊടി സുനിയുടെ ഫോണ്‍രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം. ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് എന്നും അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടെന്തു കാര്യമെന്നും സുധാകരന്‍ കണ്ണൂരില്‍ ചോദിച്ചു.

കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മത- സമുദായ നേതാക്കളുടെ യോഗം എപ്പോള്‍ നടത്തുമെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മതസൗഹാര്‍ദം തകരുകയാണെന്നും അതുണ്ടാക്കുന്ന ഭവിഷ്യത്ത് മുഖ്യമന്ത്രി മനസിലാക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button