തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം പിൻവാങ്ങുന്നതിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ വിവിധ മേഖലകളിലായി അന്തരീക്ഷ മർദ്ദവ്യതിയാനം ഉണ്ടാകുകയും ഒന്നിൽ കൂടുതൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാലും ഈ മാസം അവസാനം മഴ കൂടുതൽ ലഭിക്കും.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ മറ്റ് ജില്ലകളേക്കാള്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 40 കിലോ മീറ്റര്‍ വരെ വേഗതിയില്‍ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയങ്ങളില്‍ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കരുതെന്നും നിര്‍ദേശമുണ്ട്.
Post Your Comments