തിരുവനന്തപുരം: നടൻ വിനായകനെ വിമർശിച്ചുകൊണ്ട് യുവാവിന്റെ ഫേസ്ബുക് മെസേജ്. സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ നിനക്ക് എന്ന് തുടങ്ങുന്ന യുവാവിന്റെ മെസ്സേജ് പങ്കുവച്ചത് വിനായകൻ തന്നെയാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും ഇടപെടുന്ന ഒരു സിനിമാ താരമാണ് വിനായകൻ. നടൻ പങ്കുവെയ്ക്കുന്ന ഫേസ്ബുക് പോസ്റ്റുകൾക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നത്.
Also Read:ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും
‘സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ നിനക്ക്. നിന്നെപ്പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല. Anyway മറ്റേ കേസ് എന്തായി മറ്റേ മീ ടൂ’ എന്നാണ് യുവാവ് വിനായകനയച്ച മെസ്സേജ്. ഇത് വിനായകൻ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് പങ്കുവച്ചതാണ്. ഈ ഫേസ്ബുക് പോസ്റ്റിന് താഴെ യുവാവിനെ അനുകൂലിച്ചു കൊണ്ടുള്ള ഒരുപാട് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, വിനായകന് ഇത്തരത്തിൽ സന്ദേശമയച്ച വ്യക്തിയ്ക്ക് അഭിനന്ദനങ്ങളുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. ‘ഈ മെസ്സേജ് അയച്ച ആള്‍ക്ക് അഭിനന്ദനങ്ങള്‍, ഇവൻ നല്ല അസ്സൽ കഞ്ചാവ് ആണ് ട്ടോ, ഇവൻ എന്താണ് പോസ്റ്റ് ചെയ്യുന്നത് എന്ന് അവനു തന്നെ അറിയില്ല ചുമ്മാ കിട്ടുന്ന സ്ക്രീൻ ഷോട്ട് എടുത്തു അങ്ങ് കാച്ചും, ഏതെങ്കിലും പത്തു രോഗികളെയോ നിർധനരെയൊ അർഹിക്കുന്ന രീതിയിൽ സഹായിച്ചിട്ടു വാ വിനായക. അല്ലാത്ത പക്ഷം സംഘപരിവാർ വിദ്വേഷം മാത്രം മനസ്സിൽ വെച്ച് വെറുപ്പ് നിറച്ചു മൃഗമായി പെരുമാറരുത്. കഴിവ് കെട്ടവന്റെ ആയുധം മാത്രമാണ് പരിഹാസം നീ പരിഹസിക്കുമ്പോൾ നിന്നെക്കൾ വലിയ താരങ്ങൾ ബഹുമാനിക്കുന്ന നിന്റെ പാർട്ടിക്കാർ ഉൾപ്പെടെ നിരവധിപേർ ആദരിക്കുന്ന സുരേഷ് ഗോപിയെ പോലൊരു നല്ലൊരു മനുഷ്യ സ്നേഹിയെ അളക്കാനോ വിലയിരുത്താനോ കൊല്ലം എത്ര കഴിഞ്ഞാലും നിനക്ക് സാധിക്കില്ല എന്നൊക്കെയുള്ള കമന്റുകളാണ് ഈ ഫേസ്ബുക് പോസ്റ്റിനെതിരായി വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments