Latest NewsIndia

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ചരൺജിത്തിനെതിരായ ‘മീടു’ കേസ് ആയുധമാക്കി ബിജെപി

അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ് ചരൺജിത്തിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ചരൺജിത് സിങ് ചന്നിക്കെതിരായ ‘മീടു’ കേസിന്റെ പേരിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി. ‘2018ൽ, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്‌ളീല സന്ദേശം അയച്ചെന്ന മീടൂ കേസിൽ ചരൺജിത് സിങ് ചന്നിക്ക് നടപടി നേരിടേണ്ടി വന്നു. പഞ്ചാബ് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചെന്ന മീടൂ കേസിൽ ചരൺജിത് സിങ് ചന്നിക്ക് നടപടി നേരിടേണ്ടി വന്നു.

പഞ്ചാബ് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചതോടെയാണ് കേസ് വീണ്ടും ഉയർന്നുവന്നത്. ‘നന്നായിട്ടുണ്ട് രാഹുൽ’– ബിജെപിയുടെ ഐടി വകുപ്പ് തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഈ വർഷം മേയിൽ, ചരൺജിത്തിനെതിരായ കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ സംസ്ഥാന സർക്കാരിന് നോട്ടിസ് നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിച്ചില്ലെങ്കിൽ അവർ നിരാഹാര സമരം നടത്തുമെന്നും ഭീഷണിപ്പെടുത്തി.


പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും സർക്കാരിന്റെ നടപടി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു മോശമായ സന്ദേശം അയച്ചെന്നാണ് ചരൺജിത്തിനെതിരായ കേസ്. എന്നാൽ, ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ല. വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ ഇടപെടുകയും സർക്കാരിന്റെ നിലപാട് തേടുകയുമായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ് ചരൺജിത്തിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു, കേസ് പരിഹരിച്ചതായും ആണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button