മലപ്പുറം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുസ്ലീം സമൂഹത്തിനുണ്ടായ വേദന സര്‍ക്കാര്‍ തീര്‍ക്കേണ്ടതായിരുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അതേസമയം ബിഷപ്പിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ഭിന്നിപ്പ് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കൃത്യമായി സമീപിച്ച ഇവരെ അഭിനന്ദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ട്യൂഷന്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ സിപിഎം പഠിപ്പിക്കണമെന്നും പി.എം.എ സലാം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്ലീം സമുദായത്തിന് ആശങ്കയുണ്ട്. താലിബാനിസമുണ്ടെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments