തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. 36.7 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്റെ രണ്ടാമത്ത ഡോസും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 45 വയസ്സിന് മുകളില്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആദ്യ ഡോസ് വാക്‌സിനും നല്‍കി. 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സെപ്തംബര്‍ 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ 1,96,657 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഐസിയു സൗകര്യവും ആവശ്യമായി വന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 40,432 കേസുകളുടെ കുറവ് വന്നിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments