ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒക്‌ടോബര്‍ മുതല്‍ വാക്‌സിന്‍ കയറ്റുമതി വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തുള്ളവര്‍ക്ക് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതിയില്‍ അയല്‍രാജ്യങ്ങള്‍ക്കാവും ആദ്യം വാക്‌സിന്‍ നല്‍കുക.
ഒക്‌ടോബറോടെ ഇന്ത്യയില്‍ 30 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിക്ക് മുമ്പ് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായതോടെ ഏപ്രിലിലാണ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്. ഇതുവരെ 90 രാജ്യങ്ങളിലേക്കായി 6.6 കോടി ഡോസ് വാക്‌സിനുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
Post Your Comments