തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി രതി കുമാറിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും അദ്ദേഹം സിപിഐഎമ്മിന് ഒരു ബാധ്യതയാവുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. നേതാക്കളുടെ കാല് തിരുമ്മി സ്ഥാനമാനങ്ങള്‍ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോഴാണ് രതി കുമാർ മറുകണ്ടം ചാടിയതെന്നും നേതാക്കള്‍ ആരോപിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം പൊടിയന് വര്‍ഗീസ്, ഡിസിസി ജനറല്‍ സെക്രട്ടറി പി ഹരികുമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് രതികുമാറിനെതിരെ വിമര്‍ശനം
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ കൊടികുന്നില്‍ സുരേഷിനെതിരെ രതികുമാര്‍ ബിനാമി ഇടപാട് ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരനായ കൊടിക്കുന്നിലെന്റെ ബിനാമി ഇടപാടുകളെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നുമായിരുന്നു രതി കുമാറിന്റെ ഭീഷണി.
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം കൊടിക്കുന്നില്‍ സുരേഷും, കെ സി വേണുഗോപാലുമാണെന്ന് രതി കുമാര്‍ ആരോപിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുവരും കേരളത്തിലെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments