ന്യൂഡൽഹി : ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തി. കൂടുതൽ അപകടകാരിയായ വൈറസിനെതിരെ അതീവ ജാഗ്രത അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിന് പുറമേ ആന്ധ്ര, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡെൻവ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം ചർച്ചചെയ്യാൻ ചേർന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണ് ഡെങ്കിപ്പനി ഉയർത്തുന്ന വെല്ലുവിളികൾ വിലയിരുത്തിയത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികൾ ഊർജിതമാക്കാനും ആവശ്യത്തിന് പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിർദേശം നൽകി.
Read Also : ‘മാപ്പ്’: ഈഴവർക്കെതിരെ ലവ് ജിഹാദ് ആരോപണം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഫാ.റോയ് കണ്ണന്‍ചിറ
എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ കർമസേനകൾക്ക് രൂപം നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു. രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച് ബോധവത്ക്കരണം നടത്തണം. രോഗബാധിതർക്ക് ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും നിർദേശത്തിൽ മന്ത്രാലയം പറയുന്നു.
Post Your Comments