ThiruvananthapuramOnam 2021KeralaLatest NewsNews

തിരുവോണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്: ഒന്നാം സമ്മാനം 12 കോടി രൂപ

നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടിയുടെ ഒന്നാം സമ്മാനമാണ്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ നല്‍കി വരുന്നത്. 12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് ഏകദേശം 7.56 കോടി രൂപ ഒന്നാം സമ്മാനം കിട്ടിയയാള്‍ക്ക് ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് ആറു പേര്‍ക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില. TA, TB, TC, TD, TE, TG എന്നീ ആറു സീരിസിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റുകള്‍ മുഴുവനും വിറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button