കാബൂള്‍: അഫ്ഗാനിലെ പുരാതന നിധിശേഖരത്തിലാണ് ചൈന ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ കണ്ണ്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള പുരാതന നിധി കണ്ടുപിടിക്കാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് താലിബാന്‍. സ്വര്‍ണവും, രത്നവും ഉള്‍പ്പെട്ട ബാക്ട്രിയന്‍ നിധിയാണ് താലിബാന്‍ തേടുന്നത്. സ്വര്‍ണ മോതിരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍, കിരീടങ്ങള്‍ തുടങ്ങി 20,000 ത്തിലധികം ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ആഭരണങ്ങളില്‍ പലതിലും വിലയേറിയ കല്ലുകളും ഉണ്ട്. ഇവയുടെ മൂല്യം കണക്കാക്കുക ഏറെ പ്രയാസം നിറഞ്ഞതാണ്. 2000 വര്‍ഷത്തെ പഴക്കമുളളതാണ് നിധി.
Read Also : കെഎസ്ആര്‍ടിസിയുടെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് സിആര്‍ നീലകണ്ഠന്‍
രാജ്യത്തെ താത്ക്കാലിക സര്‍ക്കാരിന്റെ വിവര -സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണവും പരിശോധനയും തുടരുന്നത്. നേരത്തേ ഈ നിധികള്‍ സുരക്ഷിതമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അഫ്ഗാനിലെ ഷെബെര്‍ഖാന്‍ പട്ടണത്തില്‍ ഇവിടത്തെ തദ്ദേശീയ രാജവംശത്തിന്റെ പുരാതന ശവക്കല്ലറകളില്‍ നിന്നാണ് 1969 മുതല്‍ 1979 വരെയുള്ള കാലഘട്ടത്തില്‍ അതിബൃഹത്തായ നിധിശേഖരം സോവിയറ്റ്-അഫ്ഗാന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടുപിടിച്ചത്. ഉസ്‌ബെക് യുദ്ധ പ്രഭുവായിരുന്ന ജനറല്‍ അബ്ദൂല്‍ റഷീദ് ദോസ്തുമിന്റെ ശക്തികേന്ദ്രമായിരുന്നു ഷെബെര്‍ഖാന്‍. .
Post Your Comments