റിയാദ് : ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ. പ്രാദേശികമായി പ്രതിരോധ വാക്‌സിനുകൾ നിർമ്മിക്കുന്നതിനും മെഡിക്കൽ ഗവേഷണ ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
Read Also : ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ബയോമെഡിക്കൽ, ഹെൽത്ത് റിസർച്ച് വിദഗ്‌ദ്ധരെയും ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി വ്യവസായ വിദഗ്ധരെയും ഒരുമിപ്പിച്ച് ആരോഗ്യമേഖലയിൽ കൂടുതൽ വികസനങ്ങൾ കൊണ്ടുവരുന്നതിൽ ബയോടെക്നോളജിയുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം റിയാദിൽ ചേർന്ന റിയാദ് ഗ്ലോബൽ മെഡിക്കൽ ബയോടെക്നോളജി സമ്മിറ്റ് 2021 ൽ ആണ് കരാറുകൾ ഒപ്പിട്ടത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമായി നിക്ഷേപ മന്ത്രാലയവും നാഷണൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയവും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ഇതോടൊപ്പം ഒപ്പുവച്ചു.
Post Your Comments