കോട്ടയം: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചതിനു പിന്നാലെ നെഹ്റു കുടുംബത്തിനു നേരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ. ജനകീയനും ദേശീയ വാദിയുമായയ ഒരു കോൺഗ്രസ് നേതാവിനെ കൂടി അപമാനിച്ച് ഇറക്കി വിടുകയാണ് നെഹ്റു കുടുംബം ചെയ്തതെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
ഇന്ത്യയിൽ എല്ലായിടത്തും സോണിയ കോൺഗ്രസ് തോറ്റു തൊപ്പിയിട്ടപ്പോഴും നെഹ്റു കുടുംബത്തെ അടുപ്പിക്കാതെ വ്യത്യസ്ത നയവുമായി പിടിച്ചു നിന്നത് ഈ ഒറിജിനൽ ക്യാപ്റ്റനായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ട് ടൈം കോമേഡിയനും പാർട്ട് ടൈം രാഷട്രീയക്കാരനുമായ സിദ്ദുവിൻ്റെ കയ്യിൽ പെട്ടാൽ പഞ്ചാബിലെ കോൺഗ്രസും ഫുൾ ടൈം കോമഡി ആയി മാറും എന്നതിൽ തർക്കം വേണ്ട എന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജി വച്ചു. നെഹ്റു കുടുംബം ജനകീയനായ , ദേശീയ വാദിയായ ഒരു കോൺഗ്രസ് നേതാവിനെ കൂടി അപമാനിച്ച് ഇറക്കി വിടുകയാണ് . ഇന്ത്യയിൽ എല്ലായിടത്തും സോണിയ കോൺഗ്രസ് തോറ്റു തൊപ്പിയിട്ടപ്പോഴും , നെഹ്റു കുടുംബത്തെ അടുപ്പിക്കാതെ വ്യത്യസ്ത നയവുമായി പിടിച്ചു നിന്നത് ഈ ഒറിജിനൽ ക്യാപ്റ്റനായിരുന്നു.
ദേശീയ വിഷയങ്ങളിൽ ഇറ്റാലിയൻ കോൺഗ്രസിൻ്റെ രാജ്യ വിരുദ്ധ നിലപാടുകളെ അമരീന്ദർ എല്ലാ കാലത്തും തള്ളിപ്പറഞ്ഞു. സർജിക്കൽ സ്ട്രൈക്ക് മുതൽ ജാലിയൻ വാലാബാഗ് വരെ ഉദാഹരണമാണ് . ഏറ്റവുമൊടുവിൽ കർഷക സമരക്കാരോടും പഞ്ചാബ് വിട്ടു പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ട് ടൈം കോമേഡിയനും പാർട്ട് ടൈം രാഷട്രീയക്കാരനുമായ സിദ്ദുവിൻ്റെ കയ്യിൽ പെട്ടാൽ പഞ്ചാബിലെ കോൺഗ്രസും ഫുൾ ടൈം കോമഡി ആയി മാറും എന്നതിൽ തർക്കം വേണ്ട. നെഹ്റു കുടുംബം കോൺഗ്രസിൻ്റെ പുക കണ്ടേ അടങ്ങൂ . അമരീന്ദറിൻ്റെ അനുഭവത്തോടെ അതു വ്യക്തമായി .
Post Your Comments