തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. പിണറായി വിജയന് കെ കരുണാകരന്റെ ശൈലിയാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്നും കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണെന്നും നേതൃയോഗത്തില്‍ മുരളീധരൻ വ്യക്തമാക്കി.
‘എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും.പക്ഷെ വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണം. പാര്‍ട്ടിയ്ക്ക് വേണ്ടത് പാര്‍ട്ട് ടൈം ജോലിക്കാരെ അല്ല, മുഴുവന്‍ സമയ പ്രവര്‍ത്തകരെ ആണ്’, മുരളീധരൻ പറഞ്ഞു.
ഇനി യാതൊരു കാര്യത്തിലും വിട്ടുവീഴ്ച ഇല്ലെന്നും ശീലങ്ങള്‍ മാറണമെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട. ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുേപര്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്ററില്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധ:പതിച്ചു. ജി സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും കെ മുരളീധരന്‍ പറഞ്ഞു.
Post Your Comments