പഞ്ചാബ്: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുമായുള്ള അധികാര വടംവലിക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചതോടെ അടുത്ത മുഖ്യമന്ത്രിയെ തേടി കോണ്‍ഗ്രസ്. അതേസമയം മുഖ്യമന്ത്രിയാകാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് അംബിക സോണി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സിഖുകാരനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അംബിക സോണി അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ സോണിയ ഗാന്ധിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് ഇന്നലെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ആരാണെന്ന് ഇന്ന് സോണിയാ ഗാന്ധി അറിയിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പവന്‍ ഗോയല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയ പേരുകളെല്ലാം പട്ടികയിലുണ്ട്. അതേസമയം നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ അമരീന്ദര്‍ സിങ് തയ്യാറല്ല.
അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗിന്റെ രാജി. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചതിന് പിന്നാലെയാണ് രാജി.
Leave a Comment