Latest NewsIndiaNewsLife StyleSex & Relationships

സെക്‌സ് റോബോട്ടുകൾ വ്യക്തി ജീവിതത്തെ ബാധിക്കുന്നതെങ്ങനെ? ലൈംഗികത ആസ്വദിക്കാന്‍ കഴിയുമോ?

ഒരു മുപ്പതു വർഷം കഴിയുമ്പോൾ ഈ ലോകം എങ്ങനെയായിരിക്കും കാണപ്പെടുക എന്നതിനെ കുറിച്ച് ആർക്കെങ്കിലും സൂചനയുണ്ടോ? ലൈംഗിക റോബോട്ടുകള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. അവ വരും കാലങ്ങളിൽ സമൂഹത്തിൽ പ്രചാരം നേടും. ഇവയുടെ വരുംവരായ്കകളെക്കുറിച്ചു വിശദമായ പഠനങ്ങൾ നടത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. സെക്സ് റോബോട്ടുകൾ ലഭ്യമാകുമെങ്കിലും അത് ബന്ധങ്ങൾക്ക് പകരമാകില്ല എന്നത് ഉറപ്പാണ്. ചില ഫാന്റസികൾക്ക് വേണ്ടി സെക്സ് റോബോട്ടുകളെ ഉപയോഗിച്ചേക്കാം. എന്നാൽ, ഇവ ഉപയോഗിക്കുന്നതിലൂടെ വ്യക്തികള്‍ക്കു ഗുണമോ ദോഷമോ ഉണ്ടാകുന്നതെങ്ങനെയെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

Also Read:ആള്‍മാറാട്ടം നടത്തി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം

യന്ത്രങ്ങളും മനുഷ്യരും തമ്മില്‍ സൗഹൃദം ഉണ്ടാകും. എന്നാൽ ഇത് വ്യക്തികൾക്ക് പകരമാകില്ല. സെക്‌സ് റോബോട്ടുകൾ സമൂഹത്തിൽ ചില വെല്ലുവിളികൾ ഉണ്ടാക്കിയേക്കാം. ചില സാഹചര്യങ്ങളില്‍ സെക്‌സ്‌ബോട്ടുകള്‍ പ്രയോജനപ്രദമായേക്കാം എന്ന് വാദിക്കുന്നവരുണ്ട്. സാഹചര്യങ്ങള്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികൾ തുടങ്ങിയവ മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നവർക്ക് ലൈംഗികത ആസ്വദിക്കാന്‍ സാധിച്ചില്ലെങ്കിൽ ഇത്തരക്കാർക്ക് വളരെ ഉപകാര പ്രദമാകുന്നതാണ് സെക്‌സ് റോബോട്ടുകൾ എന്നാണു റിപ്പോർട്ടുകൾ.

സെക്സ് ബോട്ടുകളിൽ താത്പര്യം കാണിക്കുന്നതോടെ ചിലരെ അവിഹിതബന്ധത്തിൽനിന്നും ലൈംഗികാവശ്യത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതില്‍നിന്നും പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. സെക്സ് ബോട്ടുകൾ നിർമിക്കുമ്പോൾ നിരവധി കാര്യങ്ങൾ നിയമത്തിന്റെ പരിധിയിൽനിന്ന് ചര്‍ച്ച ചെയ്യേണ്ടിവരും. റോബോട്ടുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും പഠനം ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button