ബെംഗളൂരു: പ്രധാനമന്ത്രിയുടെ പ്രതിമ നിർമ്മിക്കാൻ അനുമതി നൽകാതെ ബെംഗളൂരു നഗരസഭ. നരേന്ദ്ര മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനാണ് ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചത്.
Also Read:ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ബിജെപി നേതാവായ മുന്‍ ഡെപ്യൂട്ടി മേയർ മുന്‍കയ്യെടുത്തു നിര്‍മ്മിച്ച പ്രതിമ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി സ്ഥാപിക്കാൻ ആന്ധ്രയില്‍ നിന്നു ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണു തീരുമാനം. റോഡരികിലും നടപ്പാതകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിര്‍മ്മാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു നഗരസഭാ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടി.
എന്നാൽ സംഭവത്തിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിമയുടെ വിഷയം ചൂണ്ടിക്കാണിച്ചു തന്നെ പ്രവർത്തകർ നഗരസഭയെ വിമർശിക്കുന്നുണ്ട്.
Post Your Comments