KeralaLatest NewsNews

നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കോൺ​ഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായി: പ്രതിപക്ഷനേതാവ്

സർക്കാർ പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്താൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകും.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ലെന്നും സർക്കാർ ചർച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

‘സർക്കാർ പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്താൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകും. സിപിഎം പല അഭിപ്രായങ്ങളാണ് പാല ബിഷപ്പിന്റെ പ്രസ്താവനയിൽ നടത്തിയത്. വിഷയത്തിൽ സംഘപരിവാർ അജണ്ടയുണ്ട്. അതിലൂടെ മുതലെടുപ്പിനായി പലരും ശ്രമിക്കുന്നു. മന്ത്രി വി എൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല. സംഘർഷത്തിന് അയവ് വരുത്തണം. സർക്കാർ പക്ഷം പിടിക്കരുത്’-വി ഡി സതീശൻ വ്യക്തമാക്കി.

Read Also: ലോകം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ചൈന: യുഎസിനെ വെല്ലുവിളിച്ച ചൈനയ്ക്ക് ജപ്പാന്റെ മുന്നറിയിപ്പ്

എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പസിലെ യുവതികളെ പ്രത്യേകം ലക്ഷ്യം വെക്കുന്നു എന്ന് സിപിഎം പറഞ്ഞത് എന്ന് വ്യക്തമാക്കണമെന്നും വെറുതെ പറയുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തെളിവുകൾ ആദ്യം പൊലീസിന് നൽകണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button