ദുബായ്: എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ. ദുബായ് എക്‌സ്‌പോ 2020 കാലയളവിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണത്തിൽ വളരെ വലിയ കുതിച്ചുച്ചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ അംബാസിഡർ ഡോ. അഹമ്മദ് അൽ ബന്ന വ്യക്തമാക്കി. ദുബായ് എക്‌സ്‌പോയോടനുബന്ധിച്ച് ലോക പ്രദർശനത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായുള്ള പ്രചാരണപരിപാടിയുടെ ഭാഗമായി ഒരു മാദ്ധ്യമ സമ്മേളനത്തിൽ സംസാരിക്കവെയാണ് അഹമ്മദ് അൽ ബന്നയുടെ പ്രതികരണം.
Read Also: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തുറക്കാനുള്ള തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍
എക്‌സ്‌പോയുടെ വിജയത്തിനായി ഇന്ത്യയിലെ നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിബദ്ധതയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും മറ്റ് പ്രമുഖ ഇന്ത്യക്കാരും യു എ ഇയിലെ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ സമീപകാല സംഭാഷണങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്ന് ദുബായ് എക്‌സ്‌പോ 2020 ആണെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സ്‌പോയോട് അനുബന്ധിച്ച് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കോവിഡ് നിബന്ധനകളിൽ മാറ്റം വരുത്തിയത് എക്‌സ്‌പോയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments