Latest NewsNewsSaudi ArabiaGulf

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ

റിയാദ് : ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ. അറബ് രാജ്യങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമായി നിരവധി പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കും. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 10 ദിവസം നീണ്ട് നിൽക്കും.

Read Also : ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപനത്തിനിടെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ : വൈറലായി വീഡിയോ 

റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്. പതിനാറ് സാംസ്‌കാരിക മേഖലകളിൽ നിന്നായി നിരവധി പരിപാടികളാണ് ഈ പുസ്തക മേളയുടെ ഭാഗമായി ഒരുങ്ങുന്നത്. ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് ഈ പുസ്തക മേള സംഘടിപ്പിക്കുന്നത്.

ആഗോള തലത്തിൽ തന്നെ പ്രസാധകർക്കിടയിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസാധകരുടെ ഒരു അന്താരാഷ്ട്ര കോൺഫെറൻസ് ഈ വർഷത്തെ റിയാദ് പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു കോൺഫെറൻസ് മേളയിൽ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്. ഒക്ടോബർ 4, 5 തീയതികളിലാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button