മെല്‍ബണ്‍ : കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെല്‍ബണ്‍ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ചതായും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരക്കാര്‍ക്കുനേരെ പൊലീസ് മുളക് സ്പ്രേ ഉപയോഗിച്ചു. പലരെയും അറസ്റ്റ് ചെയ്ത് നീക്കി.
സമരക്കാരെ അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളില്‍ ചെക്ക് പോയന്‍റുകളും ബാരിക്കേഡുകളും സ്ഥാപിച്ചു. സിഡ്നിയിലെ തെരുവുകളില്‍ കലാപ സ്ക്വാഡ് ഓഫിസര്‍മാര്‍, ഹൈവേ പട്രോള്‍, ഡിറ്റക്ടീവുകള്‍, ജനറല്‍ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ് വിന്യസിച്ചത്. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിര്‍ത്തിവച്ചു.
Demonstrators clash with police during anti-lockdown protests in Richmond, Australia https://t.co/PzuJbkVIhd
— Factal News (@factal) September 18, 2021
സിഡ്നിയും മെല്‍ബണും തലസ്ഥാനമായ കാന്‍ബെറയുമെല്ലാം ആഴ്ചകളായി കര്‍ശനമായ ലോക്ഡൗണുകളിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്. കോവിഡ് വാക്സിനേഷന് 70 ശതമാനമെങ്കിലും പൂര്‍ത്തിയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
Post Your Comments