NattuvarthaLatest NewsKeralaIndiaNews

വലിയ തോതില്‍ താലിബാന്‍വത്കരണം, പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും: അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നു

ഡല്‍ഹി: കേരളം അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ ചില മേഖലകളില്‍ വലിയ തോതില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും’, കണ്ണന്താനം വ്യക്തമാക്കിയതായി എഎന്‍ഐ ട്വിറ്ററിൽ പറഞ്ഞു.

സംസ്ഥാനത്തെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button