ThiruvananthapuramKeralaLatest NewsNews

കെ.എം. റോയിയുടെ നിര്യാണത്തിൽ മന്ത്രി വി. മുരളീധരൻ അനുശോചിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ. എം റോയിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. ‘ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകനായിരുന്നു കെ.എം.റോയി. ധീരമായ നിലപാടുകൾ സ്വീകരിക്കാനും തൻ്റെ എഴുത്തുകളിലൂടെ അത് വായനക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ശക്തമായ മുഖപ്രസംഗങ്ങളിലൂടെയും, സാമൂഹ്യ വിമർശന പംക്തികളിലൂടെയും മാധ്യമ മേഖലയിൽ തൻ്റേതായ ഇടം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. മൂല്യാധിഷ്ഠിതമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. എം. റോയിയുടെ നിര്യാണം കേരളത്തിലെ സാംസ്കാരിക, മാധ്യമ മേഖലക്ക് തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു’- വി. മുരളീധരൻ അനുശോചിച്ചു.

അതേസമയം പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. സംസ്ക്കാരം നാളെ രാവിലെ 10.30ന് സംസ്ഥാന സർക്കാരിന്റെ ബഹുമതികളോടെ തേവര സെയിന്റ് ജോസഫ് പള്ളി (നൊവേന പള്ളി) യിൽ. സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button