ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷൻ ഇനി കിടിലം ലുക്കിലാകും. വിമാനത്താവള മാതൃകയില്‍ യാത്രക്കാര്‍ക്കായി ലോകനിലവാരത്തോടുളള സൗകര്യങ്ങളോട് കൂടിയ റെയില്‍വേ സ്റ്റേഷന്റെ എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആര്‍സിടിസി രംഗത്ത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Also Read: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ വിജയിച്ച ജനപ്രതിനിധികളില്‍ പകുതിയിലധികം സ്ത്രീകള്‍
150 രൂപയാണ് ഇതിന്റെ എന്‍ട്രി ചാര്‍ജ്. പീന്നിട് ഓരോ മണിക്കൂറിനും നികുതിയും ചേര്‍ത്ത് 99 രൂപ അധികമായി ഇടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുഖകരമായ കുഷ്യന്‍ സീറ്റുകള്‍ ശാന്തവും സമാധാനവുമായി സമയം ചെലവഴിക്കാനുളള മാര്‍ഗവും ഉയര്‍ന്ന രീതിയില്‍ വൃത്തിയും ശുചിത്വവും പുലര്‍ത്തുന്ന അടുക്കളയുമാണ് റെയില്‍വേ സ്റ്റേഷന്റെ എടുത്തുപറയേണ്ട പ്രത്യേകത.
എന്‍ട്രി ചാര്‍ജില്‍ വൈഫൈ, ചെറിയ രീതിയുളള പാനീയങ്ങള്‍, ചായ, പുസ്തകങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. എയര്‍ കണ്ടീഷന്‍ ചെയ്ത ലോഞ്ചില്‍ ടിവി ഉള്‍പ്പെടെയുളള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ലോഞ്ചില്‍ കൂടുതല്‍ സ്ഥലവും യാത്രക്കാരുടെ പ്രവേശനത്തിന് സഹായിക്കുന്ന എലവേറ്റര്‍ സൗകര്യങ്ങള്‍ വരെയുണ്ടെന്നാണ് ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാകകുന്നത്.
കംപ്യൂട്ടറുകൾ, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ്, ഫാക്‌സ് സൗകര്യങ്ങള്‍ എന്നിവ ബിസിനസ്സ് സെന്ററില്‍ സജ്ജമാണ്. 2016 ലാണ് പ്ലാറ്റ്‌ഫോം നമ്പർ 16ല്‍ ഈ ലോഞ്ച് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് ശേഷം രണ്ടാമതായി നിര്‍മ്മിക്കുന്ന സൗകര്യമാണിത്. ആഗ്ര , മധുര, ജയ്പൂര്‍, അഹമ്മദാബാദ്, സീല്‍ദ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് ഐആര്‍സിടിസി ഇത്തരം എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Post Your Comments