Latest NewsNewsInternational

മകന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്

സൗത്ത് കരോളിനാ : മകന് 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്. തന്നെ വെടിവച്ചു കൊല്ലുന്നതിനായാണ് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോര്‍ണി അലക്‌സ് മര്‍ഡാം ഹിറ്റ്മാനെ വാടകക്കെടുത്തത്. വ്യത്യസ്ത കാറുകളിലെ യാത്രകൾക്കൊടുവിൽ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ അലക്‌സ് കാറില്‍ നിന്നും പുറത്തിറങ്ങി പുറകില്‍ എത്തിയ ഹിറ്റ്മാന്‍ അലക്‌സിന്റെ തലക്ക് നേരെ വെടിയുതിര്‍ത്തു പക്ഷെ ബുള്ളറ്റ് ലക്ഷ്യം കണ്ടില്ല തലക്ക് മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ബുള്ളറ്റ് തൊലിപ്പുറത്ത് മാത്രമാണ് പരിക്കേല്‍പ്പിച്ചത് .

Also Read: അടിസ്ഥാന സൗകര്യം പോലുമില്ലാതെ ജില്ലയിൽ അങ്കണവാടികൾ കുന്നുകൂടുന്നു

നിലത്ത് വീണ അലക്‌സ് സ്വയം 911 ല്‍ വിളിച്ച തനിക്ക് വെടിയേറ്റുവെന്ന് അറിയിച്ചു . ഉടനെ സ്ഥലത്ത് എത്തിയ പോലീസ് ഹെലികോപ്ടറില്‍ അലക്‌സിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രീയിലെ ചികത്സയ്ക്ക് ശേഷം പുറത്ത് പോകുന്നതിനിടയിലാണ് അലക്‌സ് സംഭവിച്ചതെല്ലാം പോലീസിനോട് പറഞ്ഞുത് . താന്‍ തന്നെയാണ് ഹിറ്റ്മാനെ തന്നെ വധിക്കാന്‍ റിവോള്‍വര്‍ ഏല്‍പ്പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും അലക്‌സ് അറിയിച്ചു .

അലക്‌സിനെതിരെ ഇത് വരെ കേസ്സെടുത്തിട്ടില്ല . അലക്‌സ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ചില മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതില്‍ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു . ഞാന്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന മകനെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും അറ്റോര്‍ണിക്ക് ഉണ്ടായിരുന്നു. വെടിവച്ചു കാറില്‍ കയറി രക്ഷപ്പെട്ട കര്‍ട്ടിസ് എഡ്വേഡ് (61) എന്ന ഹിറ്റ്മാനെ പോലീസ് അന്വേഷിച്ച്‌ വരുന്നു . ആത്മഹത്യ ചെയ്യുന്നതിന് കൂട്ട് നിന്നുവെന്നും റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ് .

shortlink

Related Articles

Post Your Comments


Back to top button