അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ്ദിൽ ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാൻ ഭാര്യ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാതായി പരാതി. ഭര്‍ത്താവ് നിമേഷ് മറാത്തി മൂന്ന് വര്‍ഷം മുമ്പ് മരണമടഞ്ഞെന്ന് വ്യജ രേഖയുണ്ടാക്കി 45 കാരിയായ നന്ദ മറാത്തി തട്ടിയെടുത്തത് 18 ലക്ഷം രൂപയാണ്. മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് പ്രതി.
ഭര്‍ത്താവിന് തൊഴിലില്ലെന്നും തന്റെ കൂടെ ജീവിക്കാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞായിരുന്നു ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞത്. ഹരികൃഷ്ണ സോണി എന്നൊരാളുടെ സഹായത്തോടെയാണ് നന്ദ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഭർത്താവിന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മരണമടഞ്ഞതായിട്ടുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നന്ദ ഇൻഷുറൻസ് തുക തട്ടിയെടുത്തത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ
വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷമായെന്നും ഇതില്‍ രണ്ടു പെണ്‍മക്കളുണ്ടെന്നും നിമേഷ് പോലീസിനോട് പറഞ്ഞു.15 വര്‍ഷം മുമ്പാണ് നിമേഷ് സ്വന്തം പേരില്‍ രണ്ടു ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തത്. 2018 ല്‍ ജോലിയില്ല എന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണം എന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു.
ആറുമാസത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും വിവാഹിതരായ പെണ്‍മക്കളുടെ വീട്ടില്‍ പോലും കയറാന്‍ ഭാര്യ സമ്മതിക്കാതിരുന്നതിനാല്‍ തെരുവില്‍ കഴിയുകയായിരുന്നു.
2019 ല്‍ ഭര്‍ത്താവ് മരണമടഞ്ഞെന്ന് കാട്ടി ഇന്‍ഷുറന്‍സ് തുകയ്ക്കായി സമീപിച്ചതായി അറിയാന്‍ കഴിഞ്ഞെന്നും ഇതിനായി വ്യാജ മരണ സർട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ടു ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുമായി 18 ലക്ഷം രൂപയാണ് നന്ദ തട്ടിയെടുത്തത്. നിമേഷ് മറാത്തിയുടെ പരാതിയെത്തുടർന്ന് നന്ദയേയും സഹായി ഹരികൃഷ്ണ സോണിയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
Post Your Comments