Latest NewsCricketNewsSports

നാളെ രോഹിത് ഇറങ്ങുമോ ? കാത്തിരിക്കുന്നത് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരം

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഒരു റെക്കോഡിനരികിലാണ് രോഹിത് ശര്‍മ. നാല് റണ്‍സ് കൂടി എടുത്താല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഇതിലൂടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ മറികടക്കാന്‍ ഹിറ്റ്മാനാവും.

216 ഏകദിനങ്ങളില്‍ നിന്നും 8996 റണ്‍സാണ് ഇപ്പോള്‍ രോഹിത് ശര്‍മ നേടിയിരിക്കുന്നത്. 9000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 228 ഇന്നിങ്‌സുകളാണ് ഗാംഗുലി എടുത്തത്.194 ഇന്നിംഗ്‌സുകളില്‍ നിന്നും 9000 റണ്‍സ് പൂര്‍ത്തിയാക്കിയ കൊഹ്ലിയാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 205 ഇന്നിംഗ്‌സില്‍ നിന്ന് ഇത്രയും റണ്‍സെടുത്ത എബി ഡിവില്ല്യേഴ്‌സ് ആണ് രണ്ടാമത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരാണ് ഈ ലിസ്റ്റില്‍ നാല് അഞ്ച് സ്ഥാനങ്ങളില്‍. എന്നാല്‍ രോഹിത്ത് നാളെ ഇറങ്ങമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. താരത്തെ പരിക്ക് അലട്ടുന്നുണ്ട്.

രണ്ടാം ഏകദിനത്തില്‍ ഓസീസിന്റെ ബാറ്റിങ്ങിനിടെ 43-ാം ഓവറില്‍ ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. . ഇടത് തോളിനാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും രോഹിത് ബംഗളൂരുവില്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. പൂര്‍ണ ഫിറ്റല്ലെങ്കില്‍ മൂന്നാം ഏകദിനത്തില്‍ നിന്നും ഹിറ്റ്മാന്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. പകരം കേദാര്‍ ജാദവായിരിക്കും ടീമിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button